വിവാദമായ കോടതിയലക്ഷ്യകേസിൽ പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ ചുമത്തി സുപ്രിം കോടതി. സെപ്തംബർ 15ന് അകം പിഴയടക്കാനാണ് നിർദേശം. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ലഭിക്കും.

വിധി പറഞ്ഞത് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. കൂടാതെ 2018 ജനുവരിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ നാല് ജഡ്ജിമാർ പ്രത്യക്ഷരായതും തെറ്റായ നടപടിയെന്ന് സുപ്രിം കോടതി പറഞ്ഞു. ജഡ്ജിമാർ വാർത്താസമ്മേളനം നടത്താൻ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയോട് പ്രശാന്ത് ഭൂഷന് മാപ്പ് നൽകാൻ അഭ്യർത്ഥിച്ചു. അദ്ദേഹം ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്നും അറ്റോർണി ജനറൽ

നേരത്തെ സുപ്രിം കോടതിക്കും ചീഫ് ജസ്റ്റിസുമാർക്കും എതിരെയുള്ള എല്ലാ ആരോപണവും പിൻവലിച്ചാൽ ദയാപൂർവമായ നിലപാടെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ മനഃസാക്ഷിക്ക് തെറ്റെന്ന് ബോധ്യമുള്ള കാര്യങ്ങളിൽ മാത്രമേ മാപ്പ് പറയുകയുള്ളുവെന്ന ഉറച്ച നിലപാട് പ്രശാന്ത് ഭൂഷൺ കോടതിയിൽ സ്വീകരിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതിന് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ട്വീറ്റുകളിലെ പരാമർശങ്ങളാണ് കോടതിയലക്ഷ്യക്കേസിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here