ഗുരുവായൂർ: തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്രനടയിൽ മ്യൂറൽ മാതൃകയിൽ തീർന്ന ഉണ്ണിക്കണ്ണന്റെ രൂപം ചിത്രകാരൻമാരായ സുരാസ് പേരകം കിഷോർ ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ. നിഭാഷ്, പ്രദീപ്, നിഖിൽ, സനോജ് എന്നിവർ ചേർന്നാണ് 12 അടി വലിപ്പം വരുന്ന പൂക്കളം ഒരുക്കിയത്. റിജു , സിന്റോ തോമസ്, ദയാൽ, ജിതേഷ് എന്നിവർ സഹായികളായി. ഫ്രണ്ട്സ് മാണിക്കത്തുപടി എന്ന കൂട്ടായ്മയാണ് സ്പോൺസർ ചെയ്തത്. എല്ലാ വർഷങ്ങളിലും വർണ്ണ വിസ്മയം തീർത്ത പൂക്കളങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും കോവിഡ് സാഹചര്യത്തിൽ പൂക്കളങ്ങൾക്ക് വലിപ്പം കുറഞ്ഞു പ്രവർത്തകരുടെ എണ്ണം നിയന്ത്രിക്കപ്പെട്ടു. അടുത്ത വർഷം കൂടുതൽ മികവാർന്ന പൂക്കളങ്ങൾ നിർമ്മിക്കാൻ സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് കലാ പ്രവർത്തകരും സ്പോൺസർമാരും പ്രത്യാശ പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here