ഗുരുവായൂർ: കോവിഡും ലോക് ഡൗണും മൂലം നിറുത്തിവച്ച ക്ഷേത്ര ദർശനം പുനരാരംഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ, പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്തംമ്പർ 14 ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ചും നറുക്കെടുപ്പ് സെപ്തമ്പർ 15 ന് ഉച്ച പൂജക്കുശേഷം നാലമ്പലത്തിനകത്തുവെച്ചും നടത്തും.

ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, കെ.അജിത് (Ex MLA), ഇ.പി.ആർ.വേശാല, കെ.വി.ഷാജി, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജകുമാരി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here