ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനം പുനരാരംഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കാലാവുധി പൂർത്തിയായ കോയമ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ, വനിതാ സെക്യൂരിറ്റിക്കാർ എന്നിവരുടെ കാലാവുധി സെപ്തംമ്പർ 30 വരെ നീട്ടുന്നതിനും, ടി തസ്തികകളിലേയക്കും സോപാനം കാവൽ ലേക്കും അപേക്ഷ സമർപ്പിച്ച ഉദ്യാഗാർത്ഥികളെ സെപ്തമ്പർ 14, 15 തിയ്യതികളിൽ ശ്രീപത്മം ബിൽഡിങ്ങിൽ വെച്ച് അഭിമുഖം നടത്തുന്നതിനും ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു.

ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, കെ.അജിത് (Ex MLA), ഇ.പി.ആർ.വേശാല, കെ.വി.ഷാജി, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജകുമാരി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here