ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 60 വിവാഹങ്ങൾ, സെപ്തംമ്പർ 10 മുതൽ 1000 പേർക്ക് ദർശനം, തിങ്കളാഴ്ച മുതൽ വാഹനപൂജ എന്നിവ ഏർപ്പെടുത്തും.

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ്ങ് സ്വീകരിയക്കുന്നതിനും, തിങ്കളാഴ്ച (31-8-2020) മുതൽ ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വർച്വൽ ക്യൂ വഴി സെപ്തംമ്പർ 10 മുതൽ പ്രതിദിനം 1000 പേർക്ക് ദർശനം ഏർപ്പെടുത്തുന്നതിനും, നാളെ മുതൽ വാഹനപൂജ ഏർപ്പെടുത്തുന്നതിനും മറ്റും ഇന്ന് കൂടിയ ഭരണസമിതി യോഗം തീരുമാനിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്തുവരുന്നവർക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ല. വലിയബലിക്കല്ലിനുസമീപം നിന്ന് ഗുരുവായൂരപ്പനെ ദർശിച്ച ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണംവെച്ച് ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വാതിൽ വഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് ദർശനസൗകര്യം ക്രമീകരിക്കുക. ക്ഷേതത്തിനകത്ത് ഒരുസമയം 50 പേരിൽകൂടുതൽ ഭക്തർ ഉണ്ടാകാത്തവിധത്തിലാകും ക്രമീകരണം. ഭരണസമിതി അംഗങ്ങൾ ബഹു തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി ചർച്ച ചെയ്തശേഷമാണ് മേൽവിധം തീരുമാനമെടുത്തത്.

ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, കെ.അജിത് (Ex MLA), ഇ.പി.ആർ.വേശാല, കെ.വി.ഷാജി, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജകുമാരി എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here