Photo by Unni Bhavana
Photo by Unni Bhavana

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഉത്രാടം നാളിൽ ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചു . അമ്പലത്തി ലേക്ക് പ്രവേശന മില്ലാത്തതിനാൽ ഭക്തർ ഗോപുരത്തിനു പുറത്താണ് കാഴ്ചക്കുലകൾ സമർപ്പിച്ചത്. രാവിലെ ശീവേലിക്കുശേഷം ആറരയ്ക്ക് കാഴ്ചക്കുല സമർപ്പണം തുടങ്ങി.

Photo by Unni Bhavana

കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞുവെച്ച നാക്കിലയിൽ ഗുരുവായൂരപ്പനെ പൂജിക്കുന്ന ഓതിക്കൻ ആദ്യത്തെ കാഴ്ചക്കുല സമർപ്പിച്ചു. നിലവിൽ മേൽശാന്തിയില്ലാത്തതിനാലാണ് ഓതിക്കന് അവസരം കൈവന്നിരിന്നത്. ഓതിക്കനുശേഷം ശാന്തിയേറ്റ കീഴ്ശാന്തിക്കാരും ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർ അഡ്വ. കെ ബി മോഹൻദാസ് ഭരണസമിതി അംഗങ്ങളായ എ വി പ്രശാന്ത്, കെ വി ഷാജി, അഡ്മിനിസ്ട്രേറ്റർ ബ്രീജകുമാരി എന്നിവർ കാഴ്ചക്കുല സമർപ്പിച്ചു. ഗോപുരത്തിനു പുറത്തും അരിമാവ് അണിഞ്ഞ് നാക്കിലവെച്ചാണ് ഭക്തരുടെ കാഴ്ചക്കുല സമർപ്പണം. ലഭിക്കുന്ന കാഴ്ച്ച കുലകളിൽ ഒരുഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ഒരുഭാഗം തിരുവോണത്തിന് ക്ഷേത്രത്തിൽ പഴഥമൻ തയ്യാറാക്കാൻ ഉപയോഗിക്കാരാണ് പതിവ്. തിരുവോണനാളിൽ പുലർച്ചെ ഗുരുവായൂരപ്പന് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഓണപ്പുടവകളും സമർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here