ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 28-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ‘അഭിനന്ദനീയം’ പരിപാടിയുടെ ഭാഗമായി ഓണക്കോടി വിതരണം ചെയ്തു. ഗുരുവായൂർ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കാണ് ഓണക്കോടികൾ നൽകിയത്. വാർഡ് കൗൺസിലർ ഷൈലജാ ദേവൻ, കോൺഗ്രസ് നേതാക്കളായ കെ.പി ഉദയൻ, പി ആർ ഉണ്ണി, എൻ ശ്രീജിത്ത്, കെ പി യദു, ടി ശ്രീകാന്ത്, എം നന്ദു, കെ.പി ശ്യാം എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here