ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ വാർഡ് 28 കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള അഭിനന്ദനീയം പരിപാടി ഇന്ന് 3 pm ന് കെ പി ഉദയന്റെ വസതിയിൽ വെച്ചു നടത്തി. ലീഡർ കെ കരുണാകരന്റെ ഛായാചിത്രത്തിന് മുന്നിൻ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.


കോവിഡ് 19 ന്റെ പശ്ചാതലത്തിൽ ചടങ്ങുകൾ വളരെ ലളിതമാക്കിയിരുന്നു.
സമൂഹത്തിലെ വത്യസ്ത മേഖലകളിൽ തിളക്കം കൈവരിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ഓണക്കിറ്റുകൾ വീടുകളിൽ അഭിനന്ദനീയത്തിന്റെ പ്രവർത്തകർ എത്തിച്ചു കൊടുത്തു. മണ്ഡലം പ്രസിഡന്റ് ശ്രീ ബാലൻ വാർണാട്ട് ” അഭിനന്ദനീയം 2020 ” ഉദ്ഘാടനം നിർവ്വഹിച്ചു.ശ്രീമതി ഷൈലജ ദേവൻ അധ്യക്ഷത വഹിച്ചു.
കെ പി ഉദയൻ , സി എസ് സൂരജ്, കണ്ണൻ അയ്യപ്പത്ത്, കെ കെ അനീഷ്, ജയൻ മനയത്ത്, ഉണ്ണി പി ആർ , ശങ്കർജി, എന്നിവർ സംസാരിച്ചു. നാളെ അഗതിമന്ദിരത്തിലെ അംഗങ്ങൾക്ക് ഓണക്കോടിയും കൊടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here