ഗുരുവായൂർ: എല്ലാവർഷവും വാർഡ് 28 അഭിനന്ദനീയം എന്ന സാമൂഹ്യ സാംസ്കാരിക പരിപാടി നടത്തിവരുന്നു .കോവിഡ്19 എന്ന മഹാമാരിയുടെ താണ്ഡവം രാജ്യത്തെ കീഴടക്കിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷം ഓണത്തിന് അഭിനന്ദനീയം നടത്തുകയാണ് .

കോവിഡ് കാലത്ത് വാർഡിലെ കുടുംബങ്ങൾക്ക് 4 തവണ കിറ്റുകൾ നല്കി. ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും നൽകി. ജയൻ മനയത്തിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി പൈസ സ്വരൂപിച്ച് , അവശനിലയിൽ കിടക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകി .S S L C ക്കും, പ്ലസ് ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു . നിരവധി ജീവകാരുണ്യ പ്രവർത്തനത്തിനത്തിൽ പ്രവർത്തകർ പങ്കുചേർന്നു . കാർഷികമേഖലയിൽ സ്വയം പര്യാപ്തമാക്കുവാൻ ബഹുമാനപ്പെട്ട എം പി ടി.എൻ പ്രതാപന്റെ എംപീസ് ഹരിത പദ്ധതി വാർഡിൽ നടപ്പിലാക്കി . വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനോടൊപ്പം, എംപീസ് എജ്യൂകെയറിന്റെ ഭാഗമായി 8 ടി.വി കൾ വാർഡിൽ വിതരണം ചെയ്തു . ഇങ്ങനെ പല ഘട്ടങ്ങളിലായാണ് ഈവർഷം അഭിനന്ദനീയം വാർഡിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ചത് .

വലിയൊരു കൂട്ടായ്മയുടെ ഉത്സവമാണ് അഭിനന്ദനീയം . സ്നേഹദീപനാളങ്ങൾ പരസ്പരം ഒരു ദേശത്തിനു വേണ്ടി പ്രകാശിക്കുന്ന സാംസ്കാരിക വേദിയാണ് അഭിനന്ദനീയം. വാർഡ് പ്രസിഡണ്ട് കണ്ണൻ അയ്യപ്പത്തും , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവനും ഒരുമിച്ച് വാർഡിനു വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ സമയ സൂചിക പോലും അവരെ നമിക്കുകയാണ് . കരുതലിന്റെയും, ജാഗ്രതയുടെയും ഇടയിലൂടെയാണ് ഈ ഓണം കടന്നു പോകുന്നത് . സ്നേഹവും , ഐക്യവും ഈ വാർഡിന്റെ മൂലധനമാണ് എന്ന് വാർഡിന്റെ വല്യേട്ടൻ കെ.പി ഉദയൻ പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here