ഗുരുവായൂർ: ലൈഫ്മിഷൻ ഫ്ലാററു് തട്ടിപ്പും അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ്സ് സാരഥികൾ വടക്കാഞ്ചേരിയിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. കോൺഗ്രസ്സ് ഭവനിൽ നടത്തിയ ഉപവാസ സമരം മുൻ യൂ.ഡി.എഫ് ചെയർമാനും, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ ശശി വാറനാട്ട് ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ മുഖ്യ പ്രഭാഷണം നടത്തി.പി.ഐ’ ലാസർ, കെ.പി ഉദയൻ , അരവിന്ദൻ പല്ലത്ത്, ഷൈലജ ദേവൻ, സ്റ്റീഫൻ ജോസ്, മേഴ്സി ജോയ്, പി.ജി.സുരേഷ് ,പോളീ ഫ്രാൻസീസ്, ടി.വി കൃഷ്ണദാസ്’, ശിവൻ പാലിയത്ത്, പി.കെ.ജോർജ്, ജോയ് തോമാസ് ,പ്രമീള ശിവശങ്കരൻ ,സി.അനിൽകുമാർ, വി.കെ.ജയരാജ്, എം.കെ.ബാലകൃഷ്ണൻ, അരവിന്ദൻ കോങ്ങാട്ടിൽ, ഷറഫലി മുഹമ്മദ്, അഷറഫ് കൊളാടി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here