ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ഗുരുവായൂർ ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ പുതിയ ട്രസ്റ്റി ബോർഡ് നിലവിൽ വന്നു .മലബാർ ദേവസ്വംബോർഡ് ഇൻസ്പെക്ടറുടെ മുമ്പാകെ ട്രസ്റ്റി മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ട്രസ്റ്റി ബോർഡ് ചെയർമാനായി ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൻറെ സ്ഥാപക ഭരണസമിതി സെക്രട്ടറി ആയിരുന്ന പരേതനായ അഡ്വ പി വി രാധാകൃഷ്ണ അയ്യരുടെ മകൻ ആർ ശശികുമാറിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

ട്രസ്റ്റീ ബോർഡ് മെമ്പർമാരായി. ശ്രീ പാർത്ഥസാരഥി ക്ഷേത്രം മുൻ ഭരണ സമിതിയുടെ ട്രഷറർ ആയിരുന്നു കെ ബാലകൃഷ്ണൻ ,ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തിയും മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന വേങ്ങേരി രാമൻ നബൂതിരി, പൊതുപ്രവർത്തകരും നാട്ടുകാരുമായ രാജൻ അംബാടി, എം.കെ.മുരളീധരൻ, എന്നിവരാണ് ‘ സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷമാണ് നിയുക്ത ബോർഡിന്റെ കാലാവധി

LEAVE A REPLY

Please enter your comment!
Please enter your name here