ഗുരുവായൂർ: ഗുരുവായൂർ ബസ്സ്റ്റാൻഡിൽ നിന്നും വരുന്ന പ്രധാന റോഡുകളിലൊന്നായ മാണിക്കത്തുപടി റോഡിൽ പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടുന്നത് സമീപ വാസികൾക്കു ദുർഗന്ധവും മാലിന്യങ്ങളുള്ളതുകൊണ്ട് വന്നു ചേരുന്ന നായകളെ കൊണ്ട് വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. പല തവണ നഗരസഭകിൽ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കൊറോണ കാലത്തും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുഖം തിരിഞ്ഞു നിൽക്കുന്ന മുൻസിപ്പൽ ഭരണത്തിനെതിരെ സമീപ വാസികളും വഴിയാത്രക്കാരും വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്കൊരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here