ഗുരുവായൂർ: ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരനടയിൽ സ്റ്റീലിന്റെ ഗ്രിൽ വാതിൽ സ്ഥാപിച്ചു. കിഴക്കേ ഗോപുരനടയിലുള്ളതിന്റെ അതേ മാതൃകയിലാണിത്. നേരത്തെ പടിഞ്ഞാറെ ഗോപുരനടയിൽ കയർ കെട്ടിയിരുന്നത് മാറ്റിയാണ് ഗ്രിൽ സ്ഥാപിച്ചത്. എഴുന്നള്ളിപ്പിന് വരുന്ന ആനകൾക്ക് കടന്നുപോകാൻ പാകത്തിൽ വാതിൽ പണിതിട്ടുണ്ട്.

ഭക്തരുടെ തിരക്കില്ലാത്തതിനാൽ ക്ഷേത്രത്തിനകത്തും പുറത്തും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അകത്ത് തിടപ്പള്ളിയുടെ നവീകരണപണികൾ അവസാനഘട്ടത്തിലെത്തി. നിലത്ത് പുതിയ കരിങ്കല്ലുകൾ വിരിച്ചു. കൂടാതെ ക്ഷേത്രത്തിനകത്തെ ചെറുവക അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. പടിഞ്ഞാറെ ഗോപുരനടയിൽ 25 മീറ്റർ നടപ്പന്തൽ ഉയർത്തിപണിയുന്നതിന് ഇരുമ്പുകാലുകൾ സ്ഥാപിച്ചു. കുംഭകോണം ഭക്തസംഘത്തിന്റെ വകയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here