ഗുരുവായൂർ ⬤ വാഴപ്പിള്ളി താഴത്തുപുരയ്ക്കൽ മാധവനും ഭാര്യ മണിയും. രോഗിയായ മകൾ മബിതയും ഇടിഞ്ഞു വീഴാറായ വീട്ടിലാണ് താമസിക്കുന്നത്. മഴ പെയ്യുമ്പോൾ ഇവർക്ക് സമാധാനമായി ഉറങ്ങാൻ കഴിയാറില്ല. ദേഹം മുഴുവൻ ചിതമ്പൽ രോഗം പിടിപെട്ട മകൾക്ക് ചികിത്സ നടത്തിയതിനെത്തുടർന്നുണ്ടായ ബാധ്യത കാരണം പുരമേയാൻപോലും സാധിച്ചില്ല.

ഗുരുവായൂർ മെട്രേ ലിങ്ക് ക്ലബ്ബിൻ്റെ അർഹതപ്പെട്ടവർക്കുള്ള വീടു നിർമ്മിച്ചു നൽകുന്ന മെട്രോ കാരുണ്യ പദ്ധതിയുടെ ഭാഗമായാണ് മബിതയുടെ കണ്ണീർ തുടക്കുന്നതും, ഈ പാവപ്പെട്ടെ കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതും.

ചൊവ്വാഴ്ച ക്ലബ്ബ് ഭാരവാഹികളെത്തി വീട് ഏറ്റെടുത്തു. പ്രസിഡൻറ് ബാബു വർഗീസ്, സെക്രട്രറി രാജേഷ് ജാക്ക്, ചാരിറ്റി കൺവീനർ പി. മുരളീധരൻ, പി ആർ ഒ ടി ഡി വാസുദേവൻ, കൗൺസിലറും ക്ലബ്ബ് മെമ്പറുമായ ആൻ്റോ തോമസ് എന്നിവർ വീട് സന്ദർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here