ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിക്കായുള്ള ആപ്പ് guruvayurOn™ തയ്യാറായി. കൊറോണയും ലോക് ഡൗണും പ്രഹരമേൽപ്പിച്ച ഗുരുവായൂരിന് ആശ്വാസമേകി guruvayurOn™ വരുന്നു. പേര് അന്വർത്ഥമാക്കുന്ന തരത്തിൽ ഗുരുവായൂർ ഓൺ ആവുകയാണ് guruvayurOn™ ലൂടെ.

ഗൂഗിൾ റിവ്യൂവിനായി സബ്മിറ്റ് ചെയ്യുന്നതിനു ശേഷം ഗൂഗിൾ അപ്രൂവൽ കിട്ടയാൽ മാത്രമേ ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ്പ് ലഭ്യമാകൂ, എന്നാൽ ഗൂഗിൾ റിവ്യു അപ്രൂവലിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്യ്തിട്ടാണ് guruvayurOn™ റിവ്യുവിനു സബ്മിറ്റ് ചെയ്യുന്നത്. ഗൂഗിൾ പ്ലേ കൺസോളിന്റെയും പ്ലേ സ്റ്റോറിന്റെയും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച വേണ്ട നടപടി ക്രമങ്ങൾ എടുത്തുതന്നെയാണ് guruvayurOn™ വരുന്നത്.

2020 മാർച്ച് 15ന് ശേഷം ഗുരുവായൂർ ക്ഷേത്ര ദർശനത്തിൽ വന്ന നിയന്ത്രണങ്ങളും കോറൻ്റൈൻ കേന്ദ്രമായുള്ള പ്രവർത്തനങ്ങളും ഗുരുവായൂർ ഇന്നും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. രാജ്യം മുഴുവൻ ജനജീവിതം സാധാരണ സ്ഥിതിയിൽ വന്നിട്ടുണ്ടെങ്കിലും മറ്റിടങ്ങളിലെല്ലാം കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോഴും, ഗുരുവായൂർ ക്ഷേത്ര പരിസരം മാത്രം നിർജീവമായിരിക്കുന്നു. ചെറുതും വലുതുമായ ലോഡ്ജുകളും, ഹോട്ടലുകളും, സ്റുഡിയോകളും, പൂക്കച്ചവടക്കാരുമടക്കം ആയിരക്കണിക്കിന് കച്ചവട സ്ഥാപനങ്ങളും, ടാക്സി സേവനങ്ങളും മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. അതുമൂലം അവിടങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരിൽ പലരും ഇന്ന് പട്ടിണിയിലാണ്.

21 വർഷം മുൻപ് ഗുരുവായൂരിലെ സേവനങ്ങൾ ആദ്യമായി ഓൺലൈനിലെത്തിച്ച ഗുരുവായൂരിൻ്റെ സ്വന്തം വാർത്താ പോർട്ടൽ ആയ guruvayoorOnline.com™ വരുന്നു. കാലഘട്ടത്തിൻ്റെ ആവശ്യവുമായി, ഒത്തൊരുമിച്ച് മുന്നേറാൻ “guruvayurOn™” മായി ഒരു കൈ സഹായത്തിനു്.

നിങ്ങൾ ഗുരുവായൂരിനോടനുബന്ധിച്ചുള്ള ചെറുതോ വലുതോ ആയ വ്യാപാര, വ്യവസായ, സേവന രംഗത്തുള്ള വ്യക്തയാണെങ്കിൽ ഉടൻ ഞങ്ങളെ ബന്ധപ്പെടാം. ഗുരുവായൂരിൻ്റെ Guruvayur Online Business Directory യിൽ സൗജന്യമായി അംഗമാവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ ബിസിനസ് വിവരങ്ങൾ ഉൾപ്പെടുത്താം http://guruvayooronline.com/2020/08/27/22789/ കൂടുതൽ വിവരങ്ങൾക്ക് +91 8593 885 995 എന്ന നമ്പറിൽ WhatsApp ചെയ്യാവുന്നതാണ്. അതിനാൽ ഈ വിവരങ്ങൾ guruvayoorOnline.com™ലും “guruvayoorOn™” ലും കാണാവുന്നതാണ്

മാറിയ കാലഘട്ടത്തിൽ ഓൺലൈൻ സംവിധാനങ്ങൾ വ്യാപാര, വ്യവസായ, സേവന മേഘലകളിൽ പരമാവധി പ്രയോജനപെടുത്തി സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ നമുക്കൊരുമിച്ച് മുന്നേറാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ… നല്ലൊരു നാളേക്കായ്…

Was this page useful?

Click on a star to rate it!

Average rating 0 / 5. Votes: 0

No votes so far! Be the first to rate this post.

We are sorry that this post was not useful for you!

Let us improve this post!

Tell us how we can improve this post?

LEAVE A REPLY

Please enter your comment!
Please enter your name here