തിരുവനന്തപുരം ⬤ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കൽ വിഭാഗം ഓഫിസിൽ തീപിടുത്തം. പ്രോട്ടോകോൾ വിഭാഗം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള നിലയിലെ ഓഫിസിൽ 4.45ഓടെയാണ് തീപിടുത്തമുണ്ടായത്. ചെങ്കൽചൂളയിൽനിന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

സർക്കാർ ഗസ്റ്റ്ഹൗസുകളിൽ മുറി ബുക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് തീർപ്പാക്കിയ ഫയലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പ്രധാന ഫയലുകൾ ഇവിടെ സൂക്ഷിക്കാറില്ലെന്നും അവ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here