ഗുരുവായൂർ ⬤ സമൂഹ മാധ്യമങ്ങളിൽ കളളപ്രചരണത്തിനെതിരെ നിയമപരമായി പരാതി കൊടുക്കും. ഫേസ്ബുക്കിലും, വാട്സപ്പുകളിലും വ്യാപകമായി വ്യക്തിഹത്യ നടത്തുന്നതിനെതിരെയാണ് കോൺഗ്രസ്സ് നേതാവ് ശ്രീ കെ പി ഉദയൻ സൈബർ ആക്ട് പ്രകാരം പരാതി കൊടുക്കാൻ നിയമോപദേശം തേടിയത്. പ്രമുഖ അഭിഭാഷകൻ മുഖേന തൃശൂർ സിറ്റി കമ്മീഷ്ണർക്കും, ഗുരുവായൂർ എ സി പി ക്കും, ഗുരുവായൂർ ടെമ്പിൾ സർക്കിൾ ഇൻസ്പെക്ടർക്കുമാണ് പരാതി കൊടുക്കുന്നത്.

യാതൊരുവക അടിസ്ഥാനമോ, തെളിവുകളോ ഇല്ലാത്ത കാര്യങ്ങൾ ആരോപിച്ച് സമൂഹത്തിൽ തന്നെ കുറിച്ച് അവമതിപ്പുണ്ടാക്കുന്ന വ്യക്തികൾക്കെതിരെ നിയമപരമായി നേരിടുമെന്നും കെ പി ഉദയൻ പറഞ്ഞു.
ഇത്തരത്തിലുള്ള ഓലപാമ്പിനെ കാണിച്ചൊന്നും തന്നെ രാഷ്ട്രീയ- പൊതു രംഗത്തു നിന്നും മാറ്റി നിർത്താമെന്ന് ആരും കരുതേണ്ടെന്നും, കൂടുതൽ ശക്തിയോടെ തന്നെ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും കെ പി ഉദയൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here