ന്യൂഡൽഹി ⬤ കോടതിയലക്ഷ്യക്കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് മാപ്പ് പറയാൻ അരമണിക്കൂർ സമയം കൂടി അനുവദിച്ച് സുപ്രീം കോടതി. ക്രിമിനൽ കോടതിയലക്ഷ്യമെന്നു കോടതി വിധിച്ച ട്വീറ്റുകൾക്ക് മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ നേരത്തെ അറിയിച്ചിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, നിരുപാധികം മാപ്പു പറയാൻ പ്രശാന്തിന് ഇന്നലെവരെയാണ് സമയമനുവദിച്ചിരുന്നത്.

അതേസമയം, പ്രശാന്ത് ഭൂഷൺ ഖേദംപ്രകടിപ്പിച്ചാൽ കേസ് അവസാനിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അഭ്യർഥിച്ചു. ഇതുസ്വാഗതാർഹമാണെന്ന് കോടതി പറഞ്ഞു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും വേണമെങ്കിൽ താക്കീത് ചെയ്യാമെന്നും അറ്റോർണി ജനറൽ പറഞ്ഞു. എന്നാൽ മാപ്പ് പറയാത്ത ആളെ താക്കീത് ചെയ്തിട്ട് എന്തുകാര്യമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here