ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൻ്റെ ആദ്ധ്യാത്മിക – വികസനോത്സുക പ്രയാണങ്ങൾക്ക് നീണ്ടക്കാലം സാരഥികളായി നേതൃത്വം നൽകിയ, ക്ഷേത്രം ഇന്ന് കാണുന്ന അഭിവൃദ്ധിയിലേക്ക് ഉയർത്തിയ മൺമറഞ്ഞ ആദ്ധ്യാത്മിക – അനുഷ്ഠാന – ആചാര്യനും, ഗുരുവായൂർ ക്ഷേത്ര അടിയന്തര-പത്ത് പ്രവർത്തികൾക്ക് കൂടി സ്ഥാനീയനുമായ പി.വി.രാമചന്ദ്ര വാരിയർ, ഗുരുവായൂരിലെ ആദ്ധ്യാത്മിക – വ്യാപാര -സാമൂഹ്യ പ്രവർത്തപഥത്തിലെ നിറസാന്നിദ്ധ്യമായിരുന്ന ജി.കെ.രാമകൃഷ്ണൻ എന്നിവരുടെ ചരമവാർഷികദിനത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് തിരുവെങ്കിടാചലപതി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണം നടത്തി.

തിരുവെങ്കിടാചലപതി ക്ഷേത്ര പരിസരത്ത് ഒരുക്കിയ അനുസ്മരണ – കാരുണ്യവേദി ക്ഷേത്രസമിതി പ്രസിഡണ്ടു് ശശി വാറണാട്ട് ഉൽഘാടനം ചെയ്തു.സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അധ്യക്ഷത വഹിച്ചു. അഞ്ചോളംനിർദനരായ രോഗികൾക്ക് വേണ്ട ചികിത്സാ ധനസഹായ വിതരണം രമ ചന്ദ്രവാരിയർ നിർവഹിച്ചു.ജി.കെ.രാമകൃഷ്ണൻ്റെ ഛായാചിത്രം ചടങ്ങിൽ പ്രകാശനവും ചെയ്തു.ബാലൻ വാറനാട്ട്, സേതു തിരുവെങ്കിടം, ശിവൻകണിച്ചാടത്ത്, വിനോദ് കുമാർ അകമ്പടി, ഹരി കുടത്തിങ്കൽ, ടി.കെ.അനന്തകൃഷ്ണൻ, എ.വിജയകുമാർ, വി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here