ഗുരുവായൂർ: ഗുരുപവനപുരിക്കായുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉടൻ ലഭ്യമാകും. വാർത്തകളും, വിശേഷങ്ങളും, പൊതു വിവരങ്ങളും ലഭ്യമാക്കുന്നതോടൊപ്പം, ഗുരുവായൂർ ക്ഷേത്രം, നഗരസഭ തുടങ്ങി ഗുരുവായൂരിൻ്റെ പ്രധാനപ്പെട്ട അധികാര കേന്ദ്രങ്ങളിലേക്ക് ബന്ധപ്പെടാനുള്ള സംവിധാനവും, എമർജൻസി സർവീസുകളും അപ്പിൽ ഒരുക്കിയിട്ടുണ്ട്.

ഗുരുവായൂരിനോട് ബന്ധപ്പെട്ടുള്ള മന്ത്രി മുതൽ എം.പി., എം.എൽ.എ, കളക്ടർ, ഗുരുവായൂർ നഗരസഭയിലെ 43 കൗൺസിലർമാർ, ഗുരുവായൂർ ദേവസ്വം മെമ്പർമാർ, പോലീസ് അധികാരികൾ, പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തകർ, ഗുരുവായൂരിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങൾ എന്നിവരെ ഈ അപ്പിലൂടെ നേരിട്ട് ബന്ധപ്പെടാവുന്ന ഒരു ഡയറക്ടറി സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ ഇൻ്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കാവുന്ന തരത്തിലാണ് പല സംവിധാനങ്ങളും ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

അതു കൊണ്ടു തന്നെ, ഗുരുവായൂർ നിവാസികൾക്കും, ഗുരുവായൂരിലേക്ക് വരുന്നവർക്കും, ഗുരുവായൂരിനോട് ഇഷ്ടമുള്ളവർക്കും ദൈനംദിന ജീവിതത്തിൽ ഈ അപ്പ് ഏറെ ഉപയോഗപ്രദമായിരിക്കും.

ഗുരുവായൂരിൽ വിവാഹം നടത്തുന്നതിന് വേണ്ട നിർദേശങ്ങളും സേവനങ്ങളും തുടങ്ങി Online Room Reservation, CAB Service, Real Estate, Carrier, തുടങ്ങി ഗുരുവായൂർ നഗരസഭ പരിധിക്കുള്ളിലുള്ള പല സേവനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. Electrician, Plumber, Painting, Carpenter, Computer Service, Electronic and Home Appliances Service തുടങ്ങി നിത്യ ജീവിതത്തിൽ ആവശ്യമുള്ള സേവനങ്ങളെല്ലാം തന്നെ ഒരു കുടകീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

കോവിഡും ലോക്ക് ഡൗണും പ്രഹരമേൽപിച്ച ഗുരുവായൂരിന്റെ വ്യാപാര വ്യവസായ മേഖലക്ക് പുത്തൻ ഉണർവേകുന്നതായിരിക്കും പൊന്നിൻ ചിങ്ങമാസത്തിൽ വരുന്ന ഗുരുവായൂരിന്റെ ഈ സ്വന്തം ആപ്പ്.

അതുപോലെ ഗുരുവായൂരിന്റെ ആദ്യത്തെ ന്യൂസ് പോർട്ടൽ ആയ guruvayoorOnline.com മിൽ പ്രസിദ്ധീകരിക്കാനുള്ള നിങ്ങളുടെ വാർത്തകൾ അയക്കുന്നതിനും ആപ്പിൽ NEWS BOX സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Was this page useful?

Click on a star to rate it!

Average rating 0 / 5. Votes: 0

No votes so far! Be the first to rate this post.

We are sorry that this post was not useful for you!

Let us improve this post!

Tell us how we can improve this post?

LEAVE A REPLY

Please enter your comment!
Please enter your name here