ഓണമടുത്തു, പഴം വിപണിയില്‍ വില കയറാന്‍ തുടങ്ങിയതോടെ വാഴകര്‍ഷകരുടെ നെഞ്ചിടിപ്പ് കുറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴയില്‍ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതും ആശ്വാസമാണ്. ഓണക്കാലത്തെ താരം ചെങ്ങാലിക്കൊടന് രണ്ടാഴ്ച്ച മുമ്പ് വരെ അമ്പത് രൂപയ്ക്ക് താഴെയായിരുന്നു വിലയെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എഴുപതിനോടടുത്തു.
പൂരാടം, ഉത്രാടം നാളുകള്‍ ആകുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്നതിനും വിവാഹം കഴിഞ്ഞ് വീടുകളിലേക്ക് നല്കുന്നതിനുമാണ് കാഴ്ചക്കുലകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ഓണക്കാലത്ത് അതെല്ലാം തകിടം മറിഞ്ഞെങ്കിലും അവസാന സമയത്തെങ്കിലും വില അല്‍പ്പം കയറിയത് കുറച്ച് കര്‍ഷകര്‍ക്കെങ്കിലും ഗുണമായേക്കും.