ഗുരുവായൂർ ⬤ വിവിധ പഠനമേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗുരുവായൂർ എൻ.ആർ.ഐ. കുടുംബത്തിലെ വിദ്യാർത്ഥികളെ ഗുരുവായൂർ എൻ.ആർ.ഐ. ഫോറം യു.എ.ഇ. ചാപ്റ്റർ ആദരിച്ചു.
ഡോ. അസ്ലം സലീം. MBBS (S/o ശ്രി. വി.ടി സലീം), ഡോ. ശ്രീദേവി പ്രേം MBBS (D/o ശ്രീ. പ്രേമരാജൻ), ഡോ. തുളസി ബാല. Pham D (D/o ശ്രീ. ബാല ഉള്ളാട്ടിൽ), ഡോ. രേഷ്മാ ഹരിദാസ്. BDS (D/o ശ്രീ. ഹരി മേനോൻ), ഡോ. ഹിമ ശൈലേഷ്. BAMS (D/o ശ്രീ. ശൈലേഷ്), പവിത്രാ ഗുരു. B.Tech. (D/o ശ്രി. ടി.കെ. ഗുരു) എന്നിവരെയാണ് ആദരിച്ചത്.

കഴിഞ്ഞ 12 വർഷത്തോളമായി, എല്ലാ വർഷവും ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന നൂറോളം പാവപ്പെട്ട മികച്ച വിദ്യാർത്ഥികളെ ഗുരുവായൂർ എൻ.ആർ.ഐ. ആദരിക്കുകയും അവർക്ക് സാമ്പത്തിക സഹായത്തോടൊപ്പം പഠനോപകരണങ്ങളും, വിപുലമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു വന്നിട്ടുണ്ട്.

പക്ഷെ, ഈ വർഷം, കൊറോണ ഭീതിയുടെ പ്രത്യേക സാഹചര്യത്തിൽ, പ്രസ്തുത ചടങ്ങ് സംഘടിപ്പിക്കുവാൻ കഴിയാതെ വന്നതിനാലാണ് നാമമാത്രമായ ഈ പടങ്ങ് ഒരുക്കുവാൻ സംഘടന നിർബ്ബന്ധിതരായത്.

യു.ഏ.ഇ. കമ്മറ്റി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. നജീബും, ഗുരുവായൂർ കമ്മറ്റി പ്രസിഡന്റ് ശ്രീ. ഷാഫിറലി മുഹമ്മദും, വിജയികളുടെ വീടുകളിൽ ചെന്നാണ് സംഘടനയുടെ അഭിനന്ദനമറിയിച്ച് മൊമെന്റോ സമ്മാനിച്ചത്.

ഇവരുടെ വിജയം മറ്റു കുട്ടികൾക്ക് പ്രചോദനമേകി, അവരും വരും പരീക്ഷകളിൽ ഉന്നത വിജയശ്രീലാളിതരാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നതായി ഗുരുവായൂർ എൻ.ആർ.ഐ. ഫോറം യു.എ.ഇ.
അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here