രാഹുൽ ഗാന്ധിയോട് അധ്യക്ഷപദം എറ്റെടുക്കാൻ സോണിയാ ഗാന്ധി നിർദേശിക്കണമെന്ന് മുതിർന്ന കൊൺഗ്രസ് നേതാക്കൾ.
മൻ മോഹൻസിംഗ്, എ.കെ ആന്റണി, മല്ലികാർജുൻ ഖാർഗേ, ഗുലാം നബി ആസാദ് ഉൾപ്പടെയുള്ള നേതാക്കളുടെതാണ് അഭ്യർത്ഥന. രാഹുൽ അധ്യക്ഷപദം എറ്റെടുക്കുന്നത് വരെയോ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയോ അധ്യക്ഷപദം കൈമാറരുതെന്നും അഭ്യർത്ഥനയുണ്ട്.


സോണിയാ ഗാന്ധി അധ്യക്ഷ പദം ഉപേക്ഷിച്ചാൽ പാർട്ടിയിൽ വിഭാഗിയത നിയന്ത്രിക്കാനകാത്ത വിധം ശക്തമാകും. പാർട്ടിയുടെ പൊതുവികാരം ഉൾക്കൊള്ളാൻ രഹുലിനോട് നിർദേശിക്കണമെന്നും നെഹ്രു കുടുംബത്തിന് പുറത്തേക്ക് അധ്യക്ഷപദം കൈമാറേണ്ട അവസരം അല്ലെന്നും മുതിർന്ന നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here