ഗുരുവായൂർ : സ്വർണ്ണകടത്തിൻ്റെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയ സാഹചര്യത്തിൽ അനുദിനം വന്നു് കൊണ്ടിരിയ്ക്കുന്ന വാർത്തകളിൽ എല്ലാ മേഖലകളിലേയ്ക്കും അഴിമതി വ്യാപിപ്പിയ്ക്കുകയും പാവപ്പെട്ടവരുടെ വീടും, സ്ഥലവും എന്ന പ്രത്യാശയുടെ ലൈഫ്മിഷൻ പദ്ധതി പോലും അഴിമതിയിൽ മുക്കിയ ഗുരുതരമായ അവസ്ഥയിൽ’ അധികാരത്തിൽ തുടരുവാൻ ഒരു നിമിഷം പോലും അർഹത നഷ്ടപ്പെട്ട, ധാർമ്മികത കൈമോശം വന്നമുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടു് സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് ൻ്റെ ജനപ്രതിനിധികൾ ( താഴെ തട്ടിൽ) സാരഥികൾ, തുടങ്ങിയവർ വാർഡ്തലത്തിൽ ഭവനങ്ങളിലും, ഓഫീസുകളിലും കേന്ദ്രീകരിച്ച് നടത്തിയ സത്യാഗ്രഹ ധാർമ്മിക സമരത്തിൽ ഗുരുവായൂരും അണിച്ചേർന്നു.

പ്രവർത്തകർ ഭവനങ്ങളിലും, പരിസരങ്ങളിലുമായ് നടത്തിയ സത്യാഗ്രഹത്തിൻ്റെ മണ്ഡലതല ഉൽഘാടനം കമ്മിറ്റി ഓഫീസ് പരിസരത്ത് മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രിസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. നഗര സഭ 22 വാർഡ് കമ്മിറ്റി കൂടി ചേർന്നാണ് സത്യാഗ്രഹ സമരം ഓഫീസിൽ നടത്തിയത് – വിവിധയിടങ്ങളിൽ നടന്ന സത്യാഗ്രഹ സമരത്തിന് ശശി വാറനാട്ട്, കെ.പി.ഉദയൻ ,ശിവൻ പാലിയത്ത്, പി.ഐ ലാസർ, വി.കെ.സുജിത്ത്, സി.അനിൽകുമാർ, ശ്രീദേവി ബാലൻ, പ്രിയാ രാജേന്ദ്രൻ, സുഷാബാബു, റഷീദ് കുന്നിക്കൽ, മേഴ്സി ജോയ്, സി.എസ് സൂരജ്, പി.ജി.സുരേഷ്, വി.കെ.ജയരാജ്, സ്റ്റീഫൻ ജോസ്, പി.കെ.ജോർജ്ജ്, ടി.വി.കൃഷ്ണദാസ്, ആർ.വി.ജലീൽ, കൃഷ്ണൻ വലിയ പുരയ്ക്കൽ, അരവിന്ദൻ കോങ്ങാട്ടിൽ, കെ.വിശ്വനാഥമേനോൻ ,എൽ.സുജിത്ത്.ബഷീർ കുന്നിയ്ക്കൽ, ടി.കെ.ഗോപാലകൃഷ്ണൻ, കെ.സി.സുമേഷ്, ബാബുരാജ് പൊന്നരാശ്ശേരി, എ.എം. ജവഹർ ,ഷാഫി റലി, ജോയ് തോമാസ് ,അഷറഫ് കൊളാടി, പ്രേംകുമാർ .ജി. മേനോൻ , പി .കഷ്ണദാസ്, കണ്ണൻ അയ്യപ്പത്ത്, കെ.കെ.ഉണ്ണികൃഷ്ൻ, ആരിഫ് മാണിക്കത്ത് പടി, സി.ജെ.റെയ്മണ്ടു്, അസർ, എം.കെ.അബ്ദുള്ള, കെ.ഗോപാലകൃഷ്ണൻ, മനീഷ് തിരുവെങ്കിടം, ദുർഗ്ഗാദാസ്നീലീമന.രജീഷ് .പി. സി.കെ.ജോസ്, സോമൻ കണ്ടംകുളം എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here