ഗുരുവായൂർ: വർഷത്തിൽ അഞ്ചുദിവസമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും നടന്നിരുന്ന ചുറ്റുവിളക്ക് ഗുരുവായൂരിൽ മിഴി തുറക്കാതായിട്ട് അഞ്ചുമാസത്തിലേറെയായി. ഉത്സവശേഷം മാർച്ച് 20-നാണ് അവസാനമായി ചുറ്റുവിളക്ക് നടന്നത്. കോവിഡ് നിയന്ത്രണംമൂലം മാർച്ച് 21 മുതൽ ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവേശനം നിർത്തലാക്കിയതോടെ ഉദയാസ്തമയപൂജ, ചുറ്റുവിളക്ക് തുടങ്ങിയ വഴിപാടുകളും നിർത്തി.

ഇതിനകം 35 ദിവസത്തെ ഉദയാസ്തമയപൂജയും അതിന്റെ ചുറ്റുവിളക്കുകളും ഉദയാസ്തമയപൂജയില്ലാത്ത മറ്റ് 127 ദിവസങ്ങളിലെ ചുറ്റുവിളക്കുകളുമാണ് നടക്കാതെ പോയത്. ഒരുദിവസം അഞ്ചുഭക്തരുടെ വകയാണ് ഉദയാസ്തമയപൂജാ വഴിപാട്. ഇതിന് ഒരുലക്ഷം രൂപവീതം 175 ഭക്തരിൽനിന്ന് ലഭിച്ച ഒരുകോടി 75 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. പൂജയില്ലാത്ത 127 ദിവസത്തെ ചുറ്റുവിളക്കുകൾക്ക് ലഭിച്ച സംഖ്യയും മാറ്റിവെച്ചു. ഒരുദിവസം അഞ്ചു ഭക്തരുടെ വകയാണ് ചുറ്റുവിളക്ക്. 40,000 രൂപവീതം 635 ഭക്തരിൽ നിന്നായി ലഭിച്ച രണ്ടുകോടി 54 ലക്ഷം രൂപയാണ് നീക്കിവെച്ചത്. മുടങ്ങിയ ചുറ്റുവിളക്ക് വഴിപാടുകൾ കോവിഡ് നിയന്ത്രണം കഴിഞ്ഞാൽ നടക്കും. 1994-‘95 വർഷം ബുക്ക് ചെയ്തവരുടെ ഉദയാസ്തമയപൂജ വഴിപാടാണ് ഇപ്പോൾ നടന്നിരുന്നത്. ഇപ്പോൾ 2030-ലേക്കുള്ള ബുക്കിങ്ങാണ് നടക്കുന്നത്. ഒന്നരലക്ഷം രൂപയാണ് ഓൺലൈനായി അടയ്‌ക്കേണ്ടത്.
2018-‘19-ൽ ശീട്ടാക്കിയ ചുറ്റുവിളക്കുകളാണ് അവസാനമായി നടന്നത്.പ

LEAVE A REPLY

Please enter your comment!
Please enter your name here