ഗുരുവായൂർ: അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിനു മുന്നിലിടുന്ന പൂക്കളങ്ങളിലാണ് ഇന്ന് അമ്പാടി കൂട്ടായ്മയുടെ പൂക്കളമൊരുക്കിയത്. കോവിഡ് 19 പ്രോട്ടോക്കോൾ നിബന്ധനകൾ പാലിച്ചുകൊണ്ട് ദേവസ്വം നിഷ്കർഷിച്ച രീതിയിലാണ് കൂട്ടായ്മ കണ്ണനു മുന്നിൽ പൂക്കളമൊരുക്കിയത്.ചിത്രകാരന്മാരായ വിപിൻ വലേങ്കര, രഞ്ജു K K, അനിൽകുമാർ, വിഷ്ണു, ശ്രീകുട്ടൻ എന്നിവരാണ് പൂക്കളമൊരുക്കിയത്. അമ്പാടി കൂട്ടായ്മയുടെ പ്രവർത്തകരായ കെ പി ഉദയൻ , കെ ഹരിഹരൻ, വി ബി ബിജു, മെൽവിൻ കൊമ്പൻ, ബാബുരാജ്, ബിജു കൊളാടി, അനിൽകുമാർ കെ , കണ്ണൻ അയ്യപ്പത്ത്, കണ്ണൻ പന്തായിൽ എന്നിവർ നേതൃത്യം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here