ജീവിതത്തിന്റെ എല്ലാ മേഖലകളെയും കോവിഡ് 19 മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. എട്ടുമാസമായി നാം കോവിഡിനെ ഭയന്നു ജീവിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് തീവ്രമായി നമുക്കു ചുറ്റും ഉള്ളതിനാൽ ഈ ഓണക്കാലത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ADVERTISEMENT

•പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങളുള്ളവർ കടയ്ക്കുള്ളിൽ പ്രവേശിക്കരുത്.

•കടകളിൽ പ്രവേശിക്കുന്നതിന് മുൻപും ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക.

•മാസ്ക്ക്, മൂക്കും വായും മൂടുന്ന വിധം ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

•സംസാരിക്കേണ്ടി വരുമ്പോൾ മാസ്ക് താഴ്ത്തേണ്ടതില്ല.

•വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളുടെ തയ്യാറാക്കിയ ലിസ്റ്റുമായി കടയ്ക്കുള്ളിൽ പ്രവേശിക്കുക.

•കടയ്ക്കുള്ളിൽ അധികസമയം ചെലവഴിക്കരുത്.

•സാമൂഹിക അകലം കൃത്യമായി പാലിക്കുക.

•കടയ്ക്കുള്ളിൽ തിരക്കുണ്ടെങ്കിൽ ക്ഷമയോടെ പുറത്ത് കാത്തുനിൽക്കുക.

•കടയിലെ ജീവനക്കാരും മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

•വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങൾ മാത്രം കൈകൊണ്ട് എടുക്കുക.

•കടയ്ക്കുള്ളിൽ ചുമരുകൾ, ഷെൽഫുകൾ, ഗോവണിയുടെ കൈവരികൾ, മറ്റ് വസ്തുക്കൾ തുടങ്ങിയവയിൽ കഴിവതും സ്പർശിക്കാതിരിക്കുക.

•പണമിടപാടിന് മുൻപും ശേഷവും കൈകൾ അണുവിമുക്തമാക്കുക.

COMMENT ON NEWS

Please enter your comment!
Please enter your name here