മോഹൻലാൽ – മീന – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു.
മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്.
മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഷൂട്ടിംഗ് ആരംഭിക്കാൻ ഇരുന്നപ്പോഴാണ് കൊറോണ ലോകമെമ്പാടും വ്യാപിച്ചത്.
ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും ഒരു മാസത്തേക്ക് കൂടി കൊറോണ വൈറസ് കാരണം ചിത്രീകരണം നീട്ടി വച്ചു.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് വീണ്ടും തിരുത്തി എഴുതി എന്നും ചില സീനുകളിൽ അതിൽ നിന്നും ഒഴിവാക്കി എന്നും ജിത്തു ജോസഫ് പറഞ്ഞിരുന്നു.
ദൃശ്യം ടു വീണ്ടും ചിത്രീകരണം ആരംഭിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സെപ്റ്റംബർ 14-ന് ഷൂട്ടിങ്ങിൽ ഉള്ള മോഹൻലാലും മീനയും അടങ്ങിയ എല്ലാ ആൾക്കാരെയും ക്വാറന്റൈൻ ചെയ്തു കൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. കോവിഡ് കണക്കുകൾ ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിൽ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് നിർമാതാക്കളും അഭിനേതാക്കളും.
അങ്ങനെയാണ് ആളുകളെ ക്വാറന്റൈൻ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്.
ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം മീനയും മോഹൻലാൽ അടക്കം എല്ലാവരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷം ഒരേ ഹോട്ടലിൽ താമസിപ്പിക്കും എന്നും അവരുമായി പുറത്തുള്ളവർക്ക് യാതൊരു ബന്ധവുമുണ്ടാവില്ല എന്നും അണിയറ പ്രവർത്തകർ പറയുന്നു.

അങ്ങനെയെങ്കിൽ മോഹന്ലാലും മീനയും അന്സിബയും അടക്കമുള്ള താരങ്ങൾ എല്ലാം ചിത്രീകരണം തീരുന്നത് വരെ ഒരേ ഹോട്ടൽ മുറിയിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടി വരും..
തൊണ്ണൂറുകളില്‍ മോഹന്‍ലാലിന്റെ ഭാഗ്യ നായിക ആരണെന്ന് ചോദിച്ചാല്‍ ശോഭന, രേവതി തുടങ്ങിയവര്‍ക്കൊപ്പം മീനയുടെ പേരും പറഞ്ഞു കേള്‍ക്കാറുണ്ട്
എന്നാല്‍ മീന മാത്രം ഇപ്പോഴും മോഹന്‍ലാലിന്റെ ഭാഗ്യ നായികയായി തുടരുന്നു.
പഴയ നായികമാര്‍ക്കൊന്നും ലാല്‍ അധികം അവസരം കൊടുക്കുന്നില്ല എന്ന് പറയുമ്പോഴാണ് ലാല്‍ മീനയ്‌ക്കൊപ്പം ദൃശ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ ചെയ്ത് ഗംഭീര വിജയം നേടിയത്.

എന്താണ് ലാലിനും മീനയ്ക്കുമിടയില്‍ ഇത്ര വലിയ കെമിസ്ട്രി.
മുപ്പിത്തരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്.
ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ സറീന വഹാബായിരുന്നു ലാലിന്റെ നായിക.1996 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ പ്രിന്‍സ് പരാജയമായി.. ലാലിന്റെ കരിയറില്‍ കരിനിഴല്‍ വീണു തുടങ്ങുമ്പോഴാണ് ഐവി ശശി സംവിധാനം ചെയ്ത വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ മീന നായികയായെത്തുന്നത്.

പഴയ നായികമാര്‍ക്കൊന്നും ലാല്‍ അധികം അവസരം കൊടുക്കുന്നില്ല എന്ന് പറയുമ്പോഴാണ് ലാല്‍ മീനയ്‌ക്കൊപ്പം ദൃശ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ ചെയ്ത് ഗംഭീര വിജയം നേടിയത്.
എന്താണ് ലാലിനും മീനയ്ക്കുമിടയില്‍ ഇത്ര വലിയ കെമിസ്ട്രി.മുപ്പിത്തരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ സറീന വഹാബായിരുന്നു ലാലിന്റെ നായിക.
1996 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ പ്രിന്‍സ് പരാജയമായി.. ലാലിന്റെ കരിയറില്‍ കരിനിഴല്‍ വീണു തുടങ്ങുമ്പോഴാണ് ഐവി ശശി സംവിധാനം ചെയ്ത വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ മീന നായികയായെത്തുന്നത്.ആ ചിത്രം ലാലിനെ കരകയറ്റി. മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ ഹിറ്റാകുകയും ചെയ്തു

തുടര്‍ന്ന് മീനയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം. 1999 ലാണ് സിനിമ റിലീസ് ചെയ്തത്. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാലും മോഹന്‍ലാല്‍ – മീന കൂട്ടുകെട്ടിന് ഒരു ഭംഗവും വരുത്തിയിരുന്നില്ല. 2003 ലാണ് പിന്നീട് മോഹന്‍ലാലും മീനയും ഒന്നിച്ചഭിനയിച്ചത്. തുളസിദാസ് സംവിധാനം ചെയ്ത ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയ കുടുംബ ചിത്രമായിരുന്നു. എന്നാല്‍ സിനിമ പരാജയപ്പെട്ടിട്ടും മീന – മോഹന്‍ലാല്‍ കെമിസ്ട്രി വര്‍ക്കൗട്ടായി.

ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് ആക്ഷന്‍ ചിത്രമായിരുന്നു നാട്ടുരാജാവ്. ഗംഭീര പാത്ര സൃഷ്ടിതന്നെയായിരുന്നു സിനിമയുടെ പ്രത്യേകത. മീന ലാലിന്റെ നായികയായി എത്തി.പ്രതീക്ഷയോടെയാണ് രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ചന്ദ്രോത്സവം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. മീന ലാലിന്റെ നായികയായി വീണ്ടും വന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് ഇവിടെയും സംഭവിച്ചത്. സിനിമ പരാജയപ്പെട്ടു.

തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഉദയനാണ് താരം എന്ന ചിത്രമെത്തുന്നത്. മോഹന്‍ലാലിന്റെ കരിയറില്‍ വീണ്ടും തിളക്കം കൊണ്ടുവന്ന ചിത്രം കൂടെയാണ് ഉദയനാണ് താരം. മീനയായിരുന്നു ആ ഭാഗ്യം കൊണ്ടുവന്ന നായിക.പിന്നെ കുറേ കാലം മീന സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. മോഹന്‍ലാല്‍ തന്റേതായ രീതിയില്‍ വിജയങ്ങളുമായി മുന്നോട്ട് പോയി. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ലാലിന്റെ ഗ്രാഫ് താണുപോയി. മോഹന്‍ലാലിന്റെ കാലം മലയാള സിനിമയില്‍ കഴിഞ്ഞു എന്ന് പലരും പറഞ്ഞ സമയത്താണ് ദൃശ്യം എന്ന ചിത്രം എത്തുന്നത്. മീനയാണ് ചിത്രത്തില്‍ ലാലിന്റെ നായികയായത്.

ദൃശ്യത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മീന വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെയാണ്. മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണെന്ന് ബോധ്യപ്പെടുത്തുന്ന വിജയമായിരുന്നു ചിത്രത്തിന്റേത്.ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ഈ കൊറോണ കാലത്തും ഇത്രയും ബുദ്ധിമുട്ടി ഇരുവരും ഒരുമിക്കുമ്പോൾ ഒരു വലിയ വിജയത്തിൽ കുറഞ്ഞു യാതൊന്നും പ്രതീക്ഷിക്കണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here