വരുന്നു… ഉണരുന്ന ഗുരുവായൂർ ക്ഷേത്ര നഗരിക്കായ് ഒരു ആപ്പ്.

ഗുരുവായൂർ: ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന കോടിക്കണക്കിന് ഭക്തജനങ്ങളുടെയും സഞ്ചാരികളുടെയും കേന്ദ്രമായ ഭൂലോകവൈകുണ്ഠത്തിനു വേണ്ടി ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു ആപ്പ് വരുന്നു.

ഗുരുവായൂർ നിവാസികൾക്കും, ഗുരുവായൂരിലേക്ക് വരുന്നവർക്കും, ഗുരുവായൂരിനോട് ഇഷ്ടമുള്ളവർക്കും മാറിയ ഈ കോവിഡ് സാഹചര്യത്തിൽ, ഏറെ ഉപയോഗപ്രദമായിരിക്കും ഈ ആപ്പ്.

ഗുരുവായൂരിൻ്റെയും പരിസര പ്രദേശങ്ങളിലെയും കോവിഡ് കാലഘട്ടം മൂലമുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാനുതകും വിധം ഗുരുവായൂരിൻ്റ നിത്യ ജീവിതത്തിൽ വേണ്ടതും, വ്യാപാര, വ്യവസായ മേഘലകളെയും, ഗുരുവായൂരിൻ്റെ കലാ സാംസ്കാരിക, സാമൂഹിക, മത, രാഷടീയ മേഘലകളെയും ബന്ധപ്പെടുത്തി തന്നെയാണ് ആപ്പ് രൂപകൽപന ചെയ്യുന്നത്.

വാർത്തകളും വിശേഷങ്ങളുമായി ഗുരുവായൂരിൽ നിന്ന് കഴിഞ്ഞ 20 വർഷത്തെ അനുഭവങ്ങൾ ഉൾക്കൊണ്ട, ഗുരുവായൂരിൻ്റെ ആദ്യത്തെ ന്യൂസ് പോർട്ടൽ ആയ guruvayoorOnline.com ആണ് ആപ്പ് രൂപകൽപന ചെയ്യുന്നതും, നിർമ്മിക്കുന്നതും, പുറത്തെത്തിക്കുന്നതും.

ആപ്പ് തയ്യാറാക്കിയതിനു ശേഷം ഗൂഗിൾ റിവ്യു കഴിഞ്ഞ്, ഗൂഗിൾ അപ്രൂവൽ ലഭിച്ച്, റോളൊട്ട് ട്ടു പ്രൊഡക്ഷൻ എന്ന ഗൂഗിൾ പ്ലേ കൺസോള്ളിന്റെ വെരിഫികേഷൻ ഘട്ടങ്ങൾക്കുശേഷം ഗൂഗിളിന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വെരിഫൈഡ് ആയാൽ മാത്രമേ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ പൊതുജനങ്ങൾക്ക് ലഭ്യമാകൂ.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here