വടക്കേക്കാട് ⬤ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിൽ നടത്തിയ അമല ക്ലസ്റ്റർ ആന്റിജൻ പരിശോധനയിൽ 82 പേർക്കും നെഗറ്റീവ്.
പുന്നയൂർ, പുന്നയൂക്കുളം, വടക്കേക്കാട് എന്നീ പഞ്ചായത്തുകളിൽ നിന്നും ജൂലൈ 22 ന് ശേഷം അമല ആശുപത്രിയിൽ സന്ദർശിച്ച 82 പേരെ കണ്ടെത്തിയാണ് പരിശോധന നടത്തിയത്.
വടക്കേക്കാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ വടക്കേക്കാട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു 82 പേരുടെ ആന്റിജൻ പരിശോധന നടത്തിയത്. അതിൽ 82 പേരുടേയും പരിശോധനഫലം നെഗറ്റീവ്.
ഇതിന് മുൻപ് 280 പേരുടേയും പരിശോധനഫലം നെഗറ്റീവാണ്.
ഈ പ്രദേശങ്ങൾ കോവിഡ് മഹാമാരിയിൽ ഏറെ ആശ്വാസകരമാണെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here