ജനീവ ⬤ ലോകത്ത് കോവിഡ് വ്യാപനം രണ്ടു വർഷം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്നാണു പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ്. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ടുനിന്നതും ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതുമായ സ്പാനിഷ് ഫ്‌ളൂവിനെ അതിജീവിക്കാൻ രണ്ടുവർഷമെടുത്ത കാര്യം അദാനം ചൂണ്ടിക്കാട്ടി.

സാങ്കേതിക വിദ്യയുടെ മുന്നേറ്റം വേഗത്തിൽ കോവിഡ് വ്യാപനം തടയാൻ സഹായിക്കും. സ്പാനിഷ് ഫ്‌ളൂവിനെക്കാൾ വേഗത്തിൽ ഭൂലോകത്തുനിന്ന് കോവിഡിനെ തുടച്ചുമാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടെഡ്രോസ് അദാനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here