ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. ലൈഫ് പദ്ധതിയില്‍ കേന്ദ്രാനുമതി തേടിയിരുന്നോ എന്നാണ് നോട്ടീസില്‍ ചോദിച്ചിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചുവെങ്കില്‍ ഫയല്‍ ഹാജരാക്കണം. റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് അനുമതി കിട്ടിയിരുന്നോ. അതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണം. കരാര്‍ തുക എങ്ങനെ കൈമാറ്റം ചെയ്തു എന്ന് അറിയിക്കണം. നിയമോപദേശവും മിനിറ്റ്‌സും ഉള്‍പ്പെടെ രേഖകള്‍ കൈമാറണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോവേണ്ടിയാണെന്നും. ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡ‍ി ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ തുകയില്‍ വ്യക്തത വരുത്താനായി യുണീടാക്ക് ഉടമയെ ഇഡി വീണ്ടും ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here