Photo by Nithin Narayanan Guruvayur

ഏവർക്കും guruvayoorOnline.com ന്റെ അത്ത ദിന ആശംസകൾ

ലയാളിയുടെ ദേശിയോത്സവമായ ഓണത്തിന്റെ വരവറിയിച്ച് നാളെ അത്തം പിറക്കും. ഇനി തിരുവോണം നാൾ വരെ പത്തു ദിവസം തുമ്പയും, തുളസിയും, മുക്കുറ്റിയും എല്ലാമായി പൂക്കളം ഒരുങ്ങും, നാളെ മുതൽ തിരുവോണം വരെ ദിവസവും അത്ത പൂക്കളം ഇട്ടും ത്രിക്കാകരയപ്പനെ ഒരുക്കിയും മലയാളികൾ മാവേലിമന്നനെ വരവേൽക്കാൻ തുടങ്ങും, പത്താം നാൾ തിരുവോണം.

കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയുക ആ പഴഞ്ജൊല്ലിനെ അന്വർഥമാക്കി ഇത്തവണ മലയാളിക്ക് ഓണം ഒരുങ്ങാൻ കഷ്ടപെടും. കോവിഡും, ലോക് ‌ഡൗണും, പ്രളയവും, മണ്ണിടിച്ചിലും, വിമാന ദുരന്തവും മലയാളി മനസിനെ ആഘോഷങ്ങളിൽ നിന്ന് പിന്നിലേക്കെത്തിക്കുന്നു. എന്നാലും ഗൃഹാതുരസമരണകളുമായി, മാവേലിമന്നനെ വരവേൽക്കാൻ മലയാളികൾ മനസ്സുകൊണ്ടെങ്കിലും ഒരുങ്ങും അത് തീർച്ച.

LEAVE A REPLY

Please enter your comment!
Please enter your name here