ഗുരുവായൂർ ⬤ ക്ഷേത്രത്തിൽ തൃപ്പുത്തരി ഞായറാഴ്ച ആഘോഷമില്ലാതെ, ചടങ്ങ് മാത്രമായി നടത്തും. പുത്തരിപ്പായസം വഴിപാട് ശീട്ടാക്കില്ല. കഴിഞ്ഞവർഷം രണ്ടരലക്ഷത്തിലേറെ രൂപയുടെ പായസമാണ് ഭക്തർ ശീട്ടാക്കിയത്.
പുതുതായി കൊയ്‌തെടുത്ത നെല്ലിന്റെ അരി പ്രത്യേക മുഹൂർത്തത്തിൽ അളന്ന് നിവേദ്യവും ഇടിച്ചുപിഴിഞ്ഞ പായസവും തയ്യാറാക്കി ഗുരുവായൂരപ്പന് നിവേദിക്കും. പത്തിലക്കറിയും ഉപ്പുമാങ്ങയും നിവേദിക്കും.ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ ശീവേലിയും ഉണ്ടാകും.

കണ്ണന്റെ തൃപ്പുത്തരിയുടെ നിവേദ്യത്തിനുള്ള പുത്തരി തയാറാക്കുന്നത് ക്ഷേത്രം ഉരൽപ്പുരയിലെ അമ്മമാരാണ്. ക്ഷേത്രത്തിലെ വിശേഷ ചടങ്ങുകൾക്കുള്ള അരി ഉരൽപുരയിൽ നെല്ലു കുത്തിയാണ് എടുക്കുന്നത്. ഒരേ ഉരലിന്റെ ഇരുപുറവും നിന്ന് രണ്ട് ഉലക്കകൾ കൂ ട്ടിമുട്ടാതെ താളത്തിൽ ഇവർ നെല്ലു കുത്തി അരിയാക്കും. പാരമ്പര്യ അവകാശികളായ 21 കുടുംബങ്ങളിലെ അമ്മമാർ ഒരു ഭാഗത്ത് ഉരലിൽ നെല്ലു കുത്തും. മറു ഭാഗത്ത് കുത്തിയ അരി മുറത്തിലിട്ടു ചേറി വൃത്തിയാക്കും. പാലിയത്ത് പത്മാക്ഷി യമ്മ, പുത്തിലത്ത് നാരായണി യമ്മ, കുന്നത്തുള്ളി കമലാക്ഷി യമ്മ, മീനുഅമ്മ വടുകംപുള്ളി, സരള ചിലിരിക്കൽ, ലക്ഷ്മിക്കു ട്ടിയമ്മ മുളയ്ക്കൽ, ശാന്ത അകമ്പടി എന്നിവർക്കാണ് നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here