ആലപ്പുഴ: ആലപ്പുഴയിൽ വയലാറിൽ കൊവിഡ് ബാധിതരുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് സംഭവം. രോഗം സ്ഥിരീകരിച്ചതായുള്ള വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കല്ലേറ് നടന്നത്.

വയലാർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനായി ആംബുലൻസ് കാത്ത് നിൽക്കുന്നതിനിടെയാണ് ഇവർക്ക് നേരെ കല്ലേറ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here