സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ വിഡിയോ ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി ; യുവാവ് പിടിയില്‍

134

കോഴിക്കോട് . പെൺകുട്ടിയുടെ വിഡിയോ ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് കപ്പൂർ പാറച്ചാലിൽ അഷ്കറിനെ (23) ആണു പോക്സോ കേസിൽ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തു ജോലി ചെയ്യുന്നതിനിടെ 2018ൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ വിഡിയോ ദൃശ്യം അഷ്കർ നിർബന്ധിച്ചു വാങ്ങുകയായിരുന്നു.

യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെ വിഡിയോ ദൃശ്യം പെൺകുട്ടിയുടെ മാതാവിനും മറ്റു പലർക്കും അയച്ചു കൊടുത്തു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണു കേസ്. വിദേശത്തുനിന്ന് എത്തിയ യുവാവിനെ എസ്ഐ വി.രഘു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. ഷാജി പാലേരി, സിവിൽ പൊലീസ് ഓഫിസർമാരായ ജിനോയ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here