രാജ്യത്ത് 24 മണിക്കൂറിനിടെ 68,898 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,823 ആയി. 24 മണിക്കൂറിനിടെ 983 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 54,849 ആയി. 6,92,028 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 21,58,946 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് വ്യാഴാഴ്ച 8,05,985 സാമ്പിള്‍ പരിശോധിച്ചു. അതേസമയം കോവിഡ് പരിശോധനയ്ക്ക് പുതിയ നിര്‍ദേശവുമായി ഐസിഎംആര്‍ പഠനം പുറത്തുവന്നു. കോവിഡ് ലക്ഷണം ഗുരുതരമല്ലാത്ത രോഗികളുടെ കവിള്‍കൊള്ളുന്ന വെള്ളം പരിശോധിക്കാമെന്നാണ് ഐസിഎംആര്‍ പറയുന്നത്. ഡെല്‍ഹി എയിംസിലെ 50 രോഗികളില്‍ ഇത്തരത്തില്‍ നടത്തിയ പഠനം വിജയകരമാണ്. രോഗം തിരിച്ചറിയാന്‍ ശ്രവം ശേഖരിക്കുന്നതിലൂടെയുള്ള രോഗ വ്യാപന സാധ്യത ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here