തൃശൂ​ർ: തൃ​ശൂ​രി​ൽ വ​ൻ സ്വ​ർ​ണ ക​വ​ർ​ച്ച. ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്വ​ല്ല​റി​യി​ൽ​നി​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്നു. ഗോ​ൾ​ഡ് ഹാ​ർ​ട്ട് ജ്വ​ല്ല​റി​യി​ലാ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. രാ​വി​ലെ ജീ​വ​ന​ക്കാ​ർ ജ്വ​ല്ല​റി തു​റ​ന്ന​പ്പോ​ഴാ​ണു ക​വ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ജ്വ​ല്ല​റി​യു​ടെ പി​ന്നി​ലെ ഭി​ത്തി തു​ര​ന്നാ​ണു സം​ഘം അ​ക​ത്തു​ക​ട​ന്ന​ത്. മൂ​ന്ന​ര കി​ലോ സ്വ​ർ​ണ​മാ​ണു സം​ഘം ക​വ​ർ​ന്ന​തെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഇ​തി​നു 1.75 കോ​ടി രൂ​പ മൂ​ല്യം വ​രു​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here