ഗുരുവായൂർ ക്ഷേത്രം കിഴക്കേനടയിൽ ദീപസ്തംഭത്തിനു മുന്നിൽ വർഷങ്ങളായിനടത്താറുളള ഓണപൂക്കളം പതിവുപോലെ ദീപസ്തംഭത്തിനു മുന്നിലായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനു മുന്നിൽ നിന്ന് തൊട്ടു തെക്കുഭാഗത്ത് മേൽപുത്തൂർ ഓഡിറ്റോറിയത്തിനു മുന്നിലേക്ക് മാറ്റുമെന്നാണ് ദേവസ്വം മുൻപ് അറിയിച്ചിരുന്നത്. ക്ഷേത്രപരിസരത്തെ  പുഷ്പവ്യാപാരികളും വ്യക്തികളും കൂട്ടായ്മകളുമാണ് അത്തം മുതൽ തിരുവോണം വരെ 10 ദിവസം ക്ഷേത്രനടയിൽ പൂക്കളം ഇടുന്നത്.

കിഴക്കേനട ദീപസ്തംഭത്തിനു മുന്നിൽ തൊഴാനുള്ള വരി വെള്ളിയാഴ്‌ച മുതൽ ക്യൂപന്തൽ വഴിയാക്കും. അത്തംമുതൽ ക്ഷേത്രത്തിനു മുന്നിൽ പൂക്കളം ഇടാനുള്ള സൗകര്യത്തിനുവേണ്ടിയാണിത്. പതിവുപോലെ ദീപസ്തംഭത്തിനു മുന്നിലായിരിക്കും പൂക്കളമെന്ന് ദേവസ്വം അറിയിച്ചു. ഭക്തർക്കുള്ള വരി ക്യൂപന്തൽ വഴിയാകുന്നതോടെ ക്ഷേത്രനടയിൽ തിരക്ക് അനുഭവപ്പെടില്ല. മാത്രമല്ല, കല്യാണങ്ങളുടെ എണ്ണം കൂട്ടിയതോടെ പുതിയ സംവിധാനം സൗകര്യവുമായി. ക്യൂപന്തലിൽ കോവിഡ് മാനദണ്ഡങ്ങളോടെയാണ് ഭക്തരെ വിടുക. അകലം പാലിച്ചുനിൽക്കാൻ മഞ്ഞവട്ടങ്ങൾ വരച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here