കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ക്കും ഉപതെരഞ്ഞെടുപ്പുകള്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അംഗവൈകല്യമുള്ളവര്‍, 80 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍, കോവിഡ് പോസിറ്റീവ് ആയവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പരസ്യപ്രചാരണം കേന്ദ്ര സംസ്ഥാന നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രം. ഒരു വീട്ടില്‍ സ്ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ മാത്രമേ പ്രചരണത്തിനെത്താവൂ. മാസ്‌കും കയ്യുറയും നിര്‍ബന്ധം. ഒരേ സമയം അഞ്ചു വാഹനങ്ങള്‍ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here