ഗുരുവായൂർ ⬤ കെ.ആർ സൂരജിനെ CPIM ഗുരുവായൂർ ലോക്കൽ സെക്രട്ടറിയായി തിരെഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടന പ്രവർത്തനങ്ങളിലേക്ക് കടന്നുവന്ന സൂരജ് വിദ്യാർത്ഥി സംഘടനയായ SFI ചാവക്കാട് ഏരിയ ജോയിന്റ് സെക്രട്ടറി, യുവജന സംഘടനയായ DYFI യുടെ ഗുരുവായൂർ മേഖല സെക്രട്ടറിയായും, ബ്ലോക്ക്‌ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

2014 മുതൽ CPI(M) ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു. ഗുരുവായൂരിലെ മുൻകാല CPI(M) നേതാവും ലോക്കൽ കമ്മിറ്റി രൂപീകരിച്ചപ്പോൾ പ്രഥമ സെക്രട്ടറി ആയി ചുമതലയേറ്റ സ: പാലഞ്ചേരി നാരായണന്റെ മകളുടെ മകൻ കൂടിയാണ് സൂരജ്.

LEAVE A REPLY

Please enter your comment!
Please enter your name here