തൃശ്ശൂർ ജില്ലയിൽ 72 പേർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

പുതിയ കേസുകൾ 1968

ഇന്ന് രോഗമുക്തി ആയവർ – 1217

മരണം – 9

സമ്പർക്കത്തിലൂടെ ഇന്ന് 1737 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഉറവിടമറിയാതെ – 100

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 429
 • മലപ്പുറം – 356
 • ആലപ്പുഴ – 198
 • എറണാകുളം – 150
 • കോഴിക്കോട് – 130
 • കോട്ടയം – 124
 • പത്തനംതിട്ട – 119
 • കാസര്‍ഗോഡ് – 91
 • കൊല്ലം – 86
 • കണ്ണൂര്‍ – 78
 • തൃശൂര്‍ – 72
 • പാലക്കാട് – 65
 • ഇടുക്കി -35
 • വയനാട് – 35

ഒന്‍പത് മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), ഓഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീര്‍ (44), തിരുവനന്തപുരം മെഡിക്കല്‍ കോളജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍ (84), തിരുവനന്തപുരം കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറന്‍സ് (69), ഓഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍ നായര്‍ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേര്‍ഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠന്‍ (72) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 191 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

 • തിരുവനന്തപുരം – 394
 • മലപ്പുറം – 328
 • ആലപ്പുഴ – 182
 • എറണാകുളം – 138
 • കോട്ടയം – 115
 • കോഴിക്കോട് – 108
 • പത്തനംതിട്ട – 95
 • കൊല്ലം – 79
 • കാസര്‍ഗോഡ് – 79
 • തൃശൂര്‍ – 67
 • കണ്ണൂര്‍ – 66
 • പാലക്കാട് – 34
 • ഇടുക്കി – 29
 • വയനാട് – 23 പേര്‍ക്കുമാണ്

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ ഒന്‍പത്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നാല് വീതവും, കാസര്‍ഗോഡ് ജില്ലയിലെ മൂന്ന്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ രണ്ട് വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ മൂന്ന് ഐഎന്‍എച്ച്എസ് ജിവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 230
 • കൊല്ലം – 30
 • പത്തനംതിട്ട – 19
 • ആലപ്പുഴ – 75
 • കോട്ടയം – 29
 • ഇടുക്കി – 9
 • എറണാകുളം – 121
 • തൃശൂര്‍ – 35
 • പലക്കാട് – 91
 • മലപ്പുറം – 108
 • കോഴിക്കോട് – 257
 • വയനാട് – 24
 • കണ്ണൂര്‍ – 35
 • കാസര്‍ഗോഡ് – 154

ഇതോടെ 18,123 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,828 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here