V Muralidharanan

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവല്‍ക്കരണ തീരുമാനത്തില്‍ കേരള സര്‍ക്കാരിനും പങ്കെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിമാനത്താവള കരാറിനുവേണ്ടി പ്രത്യേക കമ്പനി വഴി സംസ്ഥാന സര്‍ക്കാരും ശ്രമിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥ അനുസരിച്ചാണ് അദാനിക്ക് ടെന്‍ഡര്‍ നല്‍കിയത്‌.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എതിര്‍പ്പ് അപഹാസ്യമാണ്. സര്‍ക്കാരിന്റെ എതിര്‍പ്പ് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ്. യുപിഎ സര്‍ക്കാര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചത് അഴിമതിക്കാണോ? കെഎസ്ഐഡിസി ക്വോട്ട് ചെയ്ത തുക അദാനിയേക്കാള്‍ 19.64 ശതമാനം കുറവായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം തീരുമാനിച്ചു. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അതീവ പ്രാധാന്യമുള്ള വിഷയത്തില്‍ ഉടന്‍ യോഗം വിളിച്ചതിന് കക്ഷിനേതാക്കള്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here