കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓണാഘോഷം വീടുകളിൽ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. പൊതുസ്ഥലത്ത് ഓണാഘോഷം പാടില്ല. കർശന നിയന്ത്രണങ്ങൾ തുടരണം. ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫൻസിലാണ് മുഖ്യമന്ത്രി ഓണക്കാല നിർദ്ദേശങ്ങൾ നൽകിയത്. പൂക്കളം ഒരുക്കാൻ അതത് പ്രദേശങ്ങളിലെ പൂക്കൾ ഉപയോഗിക്കണം. പുറത്ത് നിന്ന് വരുന്ന പൂക്കൾ രോഗവ്യാപന സാധ്യത കൂട്ടും. ഓണക്കാലത്ത് തിരക്ക് ഒഴിവാക്കാനായി പൊലീസ് ഇടപെടണം.
കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയായിരിക്കും. ശാരീരിക അകലം ഉറപ്പാക്കണം.

രോവ്യാപനം രൂക്ഷമാക്കാൻ ശ്രമമുണ്ടെന്നും അത്തക്കാരുടെ മുന്നിൽ നിസ്സഹായരാകരുതെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷവും ഓണസദ്യയും പാടില്ലെന്നും. ഭക്ഷണശാലകളില്‍ സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാമെന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകള്‍ രാത്രി ഒന്‍പത് മണിവരെ തുറക്കാം. ജില്ലാ കളക്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെ യോഗം വിളിക്കണം. സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here