ഗുരുവായൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പ്രിയങ്കരനായ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ -76 – മത് ജന്മദിനാചരണഭാഗത്തിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഭവനിൽ സ്മരാണാജ്ജലി അർപ്പിച്ച് അനുസ്മരിച്ചു.രാജീവ് ഛായാചിത്രത്തിന് മുമ്പിൽ പുഷ്പ്പാർച്ചന നടത്തി തുടക്കം കുറിച്ച അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി.ഉദയൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി; പി.കെ.ജോർജ്ജ്, ടി.വി.കൃഷ്ണദാസ്, പ്രമീള ശിവശങ്കരൻ അഷറഫ് കൊളാടി,എ.എം. ജവഹർ ,സി.കെ.ഡേവിസ്, ബഷീർ മാണിക്കത്ത് പടി, കെ.കെ.അനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് സദ്ഭാവന പ്രതിജ്ഞയും നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here