ഗുരുവായൂർ ⬤ നവഭാരതശില്പി രാജീവ്‌ ഗാന്ധിയുടെ 76-ാം ജന്മ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അന്നേദിവസം തന്നെ യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യത്തെ പ്രകൃതിയെ കീറിമുറിക്കാൻ കോർപറേറ്റുകൾക്ക് തീറെഴുതികൊടുത്ത കേന്ദ്രസർക്കാരിന്റെ EIA ഡ്രാഫ്റ്റിനെതിരെ വൃക്ഷത്തൈ നട്ട് പ്രതിഷേധിച്ചു.

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ ബാലൻ വാറണാട്ട് ഉദ്ഘാടനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ.ഷൈമിൽ, മണ്ഡലം സെക്രട്ടറി അനീഷ്.കെ.കെ, കെ എസ് യു മുൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എസ്.നവനീത്, മെൽവിൻ ജോർജ് എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here