ഗുരുവായൂർ ⬤ ക്ഷേത്രം കിഴക്കേനടയിൽ ദീപസ്തംഭത്തിനു മുന്നിൽ വർഷങ്ങളായിനടത്താറുളള ഓണപ്പൂക്കളത്തിന് ഇക്കുറി സ്ഥാനമാറ്റം. ക്ഷേത്രത്തിനു മുന്നിൽ നിന്ന് തൊട്ടു തെക്കുഭാഗത്ത് മേൽപുത്തൂർ ഓഡിറ്റോറിയത്തിനു മുന്നിലേക്ക് പൂക്കളങ്ങളുടെ സ്ഥാനം മാറും. ദേവസ്വം ഇതു സംബന്ധിച്ച് നിർദേശം നൽകി.

ക്ഷേത്രപരിസരത്തെ  പുഷ്പവ്യാപാരികളും വ്യക്തികളും കൂട്ടായ്മകളുമാണ് അത്തം മുതൽ തിരുവോണം വരെ 10 ദിവസം ക്ഷേത്രനടയിൽ പൂക്കളം ഇടുന്നത്. ലോക്‌ഡൗൺ ആയതോടെ ഭക്തർ ദർശനം നടത്തുന്നത് ദീപസ്തംഭത്തിനു മുന്നിൽ നിന്നാണ്. സാമൂഹിക അകലം പാലിച്ച് വരി നിൽക്കാൻ ഇവിടെ  മഞ്ഞനിറത്തിൽ  വൃത്തങ്ങൾ തയാറാക്കിയിട്ടുണ്ട്. വിവാഹസംഘങ്ങളും ഈ ഭാഗത്തുണ്ടാകും. പതിവു സ്ഥലത്ത് പൂക്കളം ഇട്ടാൽ ഭക്തർക്കുള്ള നിയന്ത്രണങ്ങളെല്ലാം തടസ്സപ്പെടുന്നതിനാലാണ് പൂക്കളത്തിന്റെ  സ്ഥാനം മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here