ന്യൂഡൽഹി: കൊവിഡ് ഭേദമായാലും ആരോഗ്യ പ്രശ്നങ്ങൾ തുടരുന്നതായി ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. കൊവിഡ് വന്ന് ഭേദമായവര്‍ക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പിന്നെയും തുടരുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ശ്വാസതടസവും , അണുബാധയും പലർക്കും അനുഭവപ്പെടുന്നു.

രോഗ മുക്തിക്ക് ശേഷവും പലതരം ശാരീരിക പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാം മുന്നിൽ കണ്ട് ജാഗ്രതയോടെ വേണം കാര്യങ്ങളെ കാണാനെന്നാണഅ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നത്. 

പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ചിലരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊവിഡ് മരുന്നിന്‍റെ മൂന്നാം ഘട്ട പരീക്ഷണം നീണ്ട പ്രക്രിയയാണ്. അത് പുരോഗമിക്കുകയാണ്.  മറ്റ് മരുന്നുകളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്ഉടനെത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here