ഗുരുവായൂർ: ടി.എൻ.പ്രതാപൻ എം.പിയുടെ നിയോജക മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാലയങ്ങൾക്കും, വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയ പുരസ്ക്കാരങ്ങളും, സർട്ടിഫിക്കറ്റുകളും, ചാവക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ കോവിഡിൻ്റെ നിയന്ത്രണങ്ങൾക്കു് ബാധകമായി എം.പി വിദ്യാഭ്യാസ ട്രസ്റ്റിന് വേണ്ടി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ബാലൻ വാറനാട്ട് സ്കൂൾ പ്രതിനിധികൾക്ക് സ്കുളിൽ വെച്ച്ച്ചേർന്ന ലളിതമായ ചടങ്ങിൽ സമ്മാനിച്ചു. എംപീസ് പ്രതിനിധികളായി അദ്ധ്യാപകരായ കെ.എസ്. ദീപൻ, ജാഫർ തളിക്കുളം, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.വി.ഷാനവാസ് എന്നിവർ സംബന്ധിച്ചു.

ചാവക്കാട് ഗവ: ഹൈസ്ക്കുളിന് SSLC യ്ക്ക് നൂറു് ശതമാനം വിജയം നേടിയതിനും, പ്ലസ് ടുവിൽ സമ്പൂർണ്ണ എ- പ്ലസ് വിജയം നേടിയ വിദ്യാർത്ഥികൾക്കും, ശ്രീകൃഷ്ണാ ഹൈസ്‌കൂളിൽ പ്ലസ്ടു, എസ്.എസ്.എൽ.സി ൽ മുഴുവൻ വിഷയങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുമാണ്. എം.പിയുടെ സ്നേഹഅഭിനന്ദനങ്ങളുമായി ഉപഹാരങ്ങളും, സർട്ടിഫിക്കറ്റുകളും സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here