തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി നവംബര്‍ 12 ന് ചുമതലയേല്‍ക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണഘടനാനുസൃതമായി, നിശ്ചിത കാലാവധിയ്ക്ക് ഉള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷണര്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തുന്നതിന് പ്രശ്‌നമില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീയതി നിശ്ചയിക്കുക. അതിനുമുമ്പ് വിപുലമായി ചര്‍ച്ച നടത്തും. രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുമായും കൂടിയാലോചന നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here